തിരുവനന്തപുരം:എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ തുടങ്ങും.ഒൻപത് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. എസ്‌എസ്‌എല്‍സി പരീക്ഷ ഏപ്രില്‍ 8 മുതല്‍ 12വരെ ഉച്ചക്ക് ശേഷവും 15 മുതല്‍ രാവിലെയുമാണ് നടക്കുക. ഉച്ചക്കുശേഷം 1.40 മുതലും വെള്ളിയാഴ്ച 2.40 മുതലുമാണ് പരീക്ഷ. 15 മുതല്‍ രാവിലെ 9.40 മുതലുമാണ് പരീക്ഷ. 29ന് പരീക്ഷ അവസാനിക്കും.ഹയര്‍സെക്കന്‍ഡറി, വിഎച്ച്‌എസ്.ഇ പരീക്ഷകള്‍ 9.40ന് ആരംഭിക്കുക. ഹയര്‍സെക്കന്‍ഡറി പരീക്ഷ 26നും വിഎച്ച്‌എസ്‌ഇ ഒൻപതിന് തുടങ്ങി 26നും അവസാനിക്കും. 4,22,226 പേരാണ് 2947 കേന്ദ്രങ്ങളിലായി ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതുന്നത്.2004 കേന്ദ്രങ്ങളിലായി 4,46,471 പേര്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതും.27000ത്തോളം വിദ്യാര്‍ത്ഥികളാണ് വിഎച്ച്‌എസ്‌ഇ പരീക്ഷയെഴുതുന്നത്.
Kerala, News
എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ തുടങ്ങും;ഇത്തവണ പരീക്ഷയെഴുതുന്നത് ഒൻപത് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍
Previous Articleകണ്ണൂർ പാനൂരിൽ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു