
കണ്ണൂർ: എസ് എസ് എൽ സി വിജയ ശതമാനത്തിൽ ജില്ലയ്ക്ക് വീണ്ടും അഞ്ചാം സ്ഥാനം. 97.08 ശതമാനമാണ് വിജയം. മൂന്നു വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി പരീക്ഷ എഴുതിയ 35541 വിദ്യാർത്ഥികളിൽ 34502 പേര് ഉപരി പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ ഇത്തവണയും നേരിയ കുറവുണ്ടായി. ഏറ്റവും കൂടുതൽ വിജയം നേടിയ വിദ്യാഭ്യാസ ജില്ല തലശേരിയാണ്. കണ്ണൂരിനാണ് രണ്ടാം സ്ഥാനം.