കൊളംബോ:ശ്രീലങ്കയിൽ ആക്രമണം നടത്തിയ ഭീകരർ കേരളത്തിലും എത്തിയിരുന്നതായി ശ്രീലങ്കൻ സൈനിക മേധാവിയുടെ വെളിപ്പെടുത്തൽ.ലെഫ് : ജന.മഹേഷ് സേന നായകയുടേതാണ് പ്രതികരണം.ഇന്ത്യയിലെത്തിയ ഭീകരര്‍ കാശ്‌മീര്‍, കേരളം, ബംഗളൂരു എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്ന് ലങ്കന്‍ മഹേഷ് സേനാനായകെ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര മാദ്ധ്യമമായ ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.എന്നാൽ ഇവരുടെ സന്ദർശനത്തിന്റെ ഉദ്ദേശം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ പരിശീലനത്തിനോ രാജ്യത്തിനു പുറത്തുള്ള മറ്റു സംഘടനകളുമായി ബന്ധപ്പെടാനോ ആയിരിക്കാമെന്ന് ഉറപ്പുണ്ടെന്നും ലങ്കന്‍ സൈനികമേധാവി പറഞ്ഞു. സ്ഫോടനത്തിനു നേതൃത്വം നല്‍കിയവര്‍ നടത്തിയ യാത്രകള്‍ പരിശോധിച്ചാല്‍ ആക്രമണത്തിനു രാജ്യാന്തര സഹായം ലഭിച്ചിട്ടുണ്ടെന്നു വിലയിരുത്താന്‍ കഴിയുമെന്നും ലഫ്. ജനറല്‍ മഹേഷ് സേനാനായകെ പറഞ്ഞു.സ്‌ഫോടനവുമായി ബന്ധമുള്ള മൗലവി സഹ്രാന്‍ ബിന്‍ ഹാഷിമാണ് ഇന്ത്യയിലെത്തിയതെന്നാണ് സംശയം. ശ്രീലങ്കന്‍ നാഷണല്‍ തൗഹീദ് ജമാ അത്(എന്‍ റ്റി ജെ)യുടെ നേതാവാണ് ഇയാള്‍. ഹാഷിം അംഗമായുള്ള തമിഴ്‌നാട് തൗഹീദ് ജമാ അത്തിന് തീവ്രവാദ ആക്രമണത്തില്‍ ബന്ധമില്ലെന്നാണ് ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തമിഴ്‌നാട് തൗഹീദ് ജമാ അത്തില്‍ നിന്നും തെറ്റിപ്പിരിഞ്ഞ ഇയാള്‍ പിന്നീട് ശ്രീലങ്കന്‍ തൗഹീദ് ജമാ അത്ത് രൂപീകരിക്കുകയായിരുന്നു