കണ്ണൂർ:മുണ്ടയാട് സ്പോർട്സ് കോംപ്ലക്സിൽ സ്പോർട്സ് കൗൺസിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ഹെൽത്ത് ക്ലബ് തുടങ്ങുന്നു.മുണ്ടയാട് സ്പോർട്സ് കോംപ്ലെക്സിന്റെ താഴത്തെ നിലയിൽ 4000 സ്ക്വയർ ഫീറ്റിലാണ് കെട്ടിടം ഒരുങ്ങുന്നത്.ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സിനാണ് നിർമാണ ചുമതല നൽകിയിരിക്കുന്നത്.ഒരു കോടി രൂപയാണ് നിർമ്മാണച്ചിലവ്.പൂർണ്ണമായും ശീതീകരിച്ച കോംപ്ലക്സിൽ ആധുനിക ഉപകരണങ്ങളും ഒരുക്കും.ഉപകരണങ്ങൾ ഡിസംബറോടെ ഇവിടെയെത്തിക്കും.അതിനുശേഷം ഫർണിഷിങ് പ്രവർത്തികൾ പൂർത്തിയാക്കിയ ശേഷം ജനുവരിയിൽ ഉൽഘാടനം നടത്താനാണ് ഉദ്ദേശിക്കുന്നത്.പരിശീലത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയക്രമമായിരിക്കും.ഫിറ്റ്നസ്,ബോഡി ബിൽഡിംഗ് തുടങ്ങിയവയിൽ താല്പര്യമുള്ള കായികതാരങ്ങൾക്കും പൊതുജനങ്ങൾക്കും ഇവിടെ പരിശീലനം നടത്താം.ഇതിനായി മാസത്തിൽ ഒരു നിശ്ചിത തുക ഈടാക്കും.രണ്ടു ട്രെയ്നർമാരെയും സ്പോർട്സ് കൗൺസിൽ നിയമിക്കും.കണ്ണൂരിനു പുറമെ കോഴിക്കോട്,തിരുവനന്തപുരം എന്നീ ജില്ലകളിലും സംസ്ഥാന സ്പോർട്സ് കൗൺസിൽ ഹെൽത്ത് ക്ളബ്ബുകൾ തുടങ്ങുന്നുണ്ട്.
Kerala, News
മുണ്ടയാട് സ്പോർട്സ് കോംപ്ലക്സിൽ സ്പോർട്സ് കൗൺസിൽ ഹെൽത്ത് ക്ലബ് തുടങ്ങുന്നു
Previous Articleചെറുപുഴ കൊട്ടത്തലച്ചി മലയിൽ തീപിടുത്തം