കണ്ണൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്താൻ സ്‌പൈസ് ജെറ്റും തയ്യാറെടുക്കുന്നു.ഇതിനു മുന്നോടിയായി കമ്പനി പ്രതിനിധികൾ കണ്ണൂർ വിമാനത്താവളത്തിൽ സന്ദർശനം നടത്തി.സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇവർ കിയാൽ പ്രതിനിധികളുമായി ചർച്ച നടത്തി.കണ്ണൂരിൽ നിന്നും അന്താരാഷ്ട്ര-ആഭ്യന്തര സർവീസുകൾ നടത്താനാണ് സ്‌പൈസ് ജെറ്റ് ലക്ഷ്യമിടുന്നത്.സർവീസ് നടത്തുന്ന തീയതികളും കേന്ദ്രങ്ങളും ഉടൻതന്നെ പ്രഖ്യാപിക്കും.ഉഡാൻ പദ്ധതിയിൽ ഉൾപ്പടുത്തിയുള്ള സർവീസുകളും ആരംഭിക്കാം പദ്ധതിയുണ്ട്.ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു കേന്ദ്രങ്ങളിലേക്ക് ഇൻഡിഗോയുടെ ആഭ്യന്തര സർവീസുകളും ഈ മാസം 25 ന് ആരംഭിക്കും.ഫെബ്രുവരി ഒന്ന് മുതൽ ഗോ എയർ അബുദാബി,മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകളും തുടങ്ങും.ജനുവരി അവസാനത്തോടെ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം സജ്ജമാകുന്നതോടെ എയർ ഇന്ത്യയുടെ വൈഡ് ബോഡി വിമാനങ്ങൾക്കും കണ്ണൂരിൽ ഇറങ്ങാൻ സാധിക്കും.ഇതോടെ ഡൽഹി ഉൾപ്പടെയുള്ള കേന്ദ്രങ്ങളിലേക്ക് എയർ ഇന്ത്യയും സർവീസ് തുടങ്ങുമെന്നാണ് കരുതുന്നത്.
Kerala, News
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്താൻ സ്‌പൈസ് ജെറ്റും
Previous Articleകൂത്തുപറമ്പ് ബിഎസ്എൻഎൽ ഓഫീസ് കോമ്പൗണ്ടിൽ തീപിടുത്തം