മൂന്നാർ:മൂന്നാർ കയ്യേറ്റം സംബന്ധിച്ച് തെറ്റായ റിപ്പോർട് സമർപ്പിച്ചതിനെ തുടർന്ന് സ്പെഷ്യൽ തഹസിൽദാരെ കലക്റ്റർ സസ്‌പെൻഡ് ചെയ്തു.കെ.എസ് ജോസഫിനെയാണ് സസ്‌പെൻഡ് ചെയ്തത്.സ്പെഷ്യൽ തഹസിൽദാർ കെ.എസ് ജോസെഫിനെയാണ് കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ചുമതല നൽകിയിരുന്നത്.കയ്യേറ്റം ഒഴിപ്പിക്കാതെ സ്ഥലം ഒഴിപ്പിച്ചെന്നു റിപ്പോർട് സമർപ്പിച്ചതിനെ തുടർന്നാണ് തഹസിൽദാർക്കെതിരെ നടപടി സ്വീകരിച്ചത്.
Kerala
സ്പെഷ്യൽ തഹസിൽദാരെ മൂന്നാർ കളക്ടർ സസ്‌പെൻഡ് ചെയ്തു
Previous Articleഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ;വോട്ടെടുപ്പ് പൂർത്തിയായി