തിരുവനന്തപുരം:മലയാളത്തിൽ നിന്നും ആദ്യമായി നൂറുകോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ പുലിമുരുകനെ തേടി വീണ്ടുമൊരു പൊൻതൂവൽ കൂടി.പുലിമുരുകനിലെ രണ്ടു പാട്ടുകൾ ഓസ്‌ക്കാർ നോമിനേഷൻ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്.സംഗീത സംവിധായകൻ ഗോപി സുന്ദർ ഈണമിട്ട ‘കാടണിയും കാൽചിലമ്പേ കാനനമൈനേ’,’മാനത്തെ മാരികുറുംബേ’ എന്നീ രണ്ടു ഗാനങ്ങളാണ് ഓസ്‌ക്കാർ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നും പുലിമുരുകൻ മാത്രമാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.2017 ലെ ഒറിജിനൽ സോങ് വിഭാഗത്തിൽ പരിഗണിക്കുന്ന ലോകമെമ്പാടുമുള്ള 70 സിനിമകളുടെ പട്ടികയാണ് അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസ് പുറത്തുവിട്ടത്. തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ഗാനങ്ങളാണ് അവസാന പട്ടികയിൽ ഉണ്ടാകുക.2018 ജനുവരി 23 നാണ് ഓസ്‌ക്കാർ അവാർഡുകൾ പ്രഖ്യാപിക്കുക.
Kerala, News
മലയാള സിനിമയ്ക്ക് ഇത് അഭിമാന നിമിഷം; പുലിമുരുകനിലെ പാട്ടുകൾ ഓസ്‌ക്കാർ നോമിനേഷൻ പട്ടികയിൽ
Previous Articleഐഎസ് റിക്രൂട്ട്മെന്റ്;പണം എത്തുന്നത് ഗൾഫിൽ നിന്നും