Kerala, News

തിരഞ്ഞെടുക്കപ്പെട്ട സർക്കാർ സ്കൂളുകളിൽ സോളാർ വൈദ്യുതി;പദ്ധതിക്ക് തുടക്കമായി

keralanews solar power in selected government schools project started

കണ്ണൂർ:ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ സ്കൂളുകളിൽ സോളാർ വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതിയായ സോളാര്‍ ഗ്രിഡ് പദ്ധതിക്ക് ജില്ലയിൽ  തുടക്കമായി. ജില്ലാതല പ്രവൃത്തിയുടെ ഉദ്ഘാടനം പാപ്പിനിശേരി ഇഎംഎസ് സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വൈദ്യുതി മന്ത്രി എം.എം. മണി നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്തിന്‍റെ ഘടക സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്കൂളുകളിലും സോളാര്‍ പാനല്‍ ഉപയോഗിച്ച് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിച്ച് ഊര്‍ജ സ്വയംപര്യാപ്തത കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 29 സ്കൂളുകളിലെ മേൽക്കൂരകളിൽ സ്ഥാപിക്കുന്ന സൗരോർജ പാനലിലൂടെ 670 കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുകയാണ് ലക്‌ഷ്യം.രണ്ടു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. ഇതിനായി ഒൻപതി കോടിയോളം രൂപ ചെലവഴിക്കും.സ്കൂളുകളുടെ ആവശ്യം കഴിഞ്ഞ് മിച്ചം വരുന്ന വൈദ്യുതി കെഎസ്ഇബിക്ക് കൈമാറും.

Previous ArticleNext Article