Kerala

കൂത്തുപറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ സോളർ കംപ്യൂട്ടർ ലാബ്

keralanews solar computer lab inaugurated
കൂത്തുപറമ്പ്:കൂത്തുപറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ സോളർ കംപ്യൂട്ടർ ലാബ് പ്രവർത്തനം തുടങ്ങി. ഒന്നര ലക്ഷം രൂപ സ്കൂൾ പിടിഎയും അനർട്ട് സബ്സിഡിയായി 1,35,000രൂപയും ചേർത്ത് രണ്ടേമുക്കാൽ ലക്ഷം രൂപ ചെലവിലാണ് സോളർ കംപ്യൂട്ടർ ലാബ് സ്ഥാപിച്ചത്.ഒന്നാം ഘട്ടത്തിൽ 12 കംപ്യൂട്ടറുകളാണ് പ്രവർത്തിപ്പിക്കുന്നത്. ഈ വർഷം തന്നെ മുഴുവൻ കംപ്യൂട്ടറുകളും ഓഫിസും സോളർ വൈദ്യുതിയിൽ പ്രവർത്തിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.പരിസ്ഥിതി സംരക്ഷണത്തിന് പാരമ്പര്യേതര ഊർജം – ഊർജ സംരക്ഷണത്തോടൊപ്പം പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യത്തോടെയാണ് സോളർ കംപ്യൂട്ടർ ലാബ് ഒരുക്കിയത്.പിടിഎ പ്രസിഡന്റ് വി.വി.ദിവാകരന്റെ അധ്യക്ഷതയിൽ കെഎസ്ഇബി അസി.എക്സിക്യൂട്ടീവ് എൻജിനീയർ സി.മഹിജ ലാബ് ഉദ്ഘാടനം ചെയ്തു.
Previous ArticleNext Article