
കണ്ണൂർ: സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ 2017-18വർഷത്തെ സ്മാർട്ട് കാർഡ് പുതുക്കൽ ജില്ലാതല ഉദ്ഘാടനം ചേലോറയിൽ കോർപറേഷൻ കൗൺസിലർ കമലാക്ഷി നിർവഹിച്ചു. ജില്ലയിൽ 2,31,154 കുടുംബങ്ങൾക്കാണ് ഈ വർഷം സ്മാർട്ട് കാർഡ് വിതരണം ചെയ്യുന്നത്ത്. ഏപ്രിൽ മുതൽ സ്മാർട്ട് കാർഡ് ഗുണഭോക്താക്കളിൽ 60 വയസ്സ് പിന്നിട്ടവർക്ക് സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇതുപ്രകാരം 60 വയസ്സ് പിന്നിട്ട ഓരോ ഗുണഭോക്താവിനും നേരത്തെ ഉള്ള 30,000രൂപയുടെ ആനുകൂല്യത്തിന് പുറമെ അധിക ചികിത്സ സഹായമായി 30,000രൂപ കുടി ലഭിക്കും. ജില്ലയിൽ എല്ലാ പഞ്ചായത്തിലും ഒരേ സമയം പുതുക്കൽ പരിപാടി ആരംഭിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ എ എൻ ബേബി കാസ്ട്രോ അറിയിച്ചു.