Health

ഉറക്കക്കുറവ് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് പഠനം

ന്യൂയോർക്:ജോലി ഭാരം കൊണ്ട് കുറഞ്ഞ സമയം ഉറകങ്ങുന്നതു ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് പഠനം.

മെഡിക്കൽ ജോലി ചെയ്യുന്നവർക്കും മറ്റു കൂടുതൽ സമ്മർദ്ദം കൊടുത്തു ജോലി ചെയ്യുന്നവർക്കും ശരിയായ സമയം ഉറങ്ങാൻ പറ്റാറില്ല.വളരെ കുറഞ്ഞ സമയം മാത്രം ഉറങ്ങുന്ന ഇവരുടെ  ഹൃദയം പെട്ടെന്ന് തന്നെ അതിന്റെ ജോലി നിർത്തുമെന്നാണ് പഠനം.

24 മണിക്കൂറും ജോലി ചെയ്യുന്ന ഇവർക്ക് പലപ്പോഴും ആവശ്യത്തിന് ഉറങ്ങാൻ പറ്റാറില്ല.ഇത് കാരണം രക്ത സമ്മർദ്ദം കൂടുന്നു.ഇത് ആരോഗ്യത്തെ ബാധിക്കുന്നു.

റേഡിയോളജിക്കൽ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയാണ് പഠനം പുറത്തുവിട്ടത്. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരിൽ നടത്തിയ പഠനത്തിലാണ് റിപ്പോർട്ട് പുറത്തു വന്നത്.

 

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *