
കാഠ്മണ്ഡു: ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദയുടെ ആറ് ഉത്പന്നങ്ങള്‍ തിരിച്ചുവിളിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളാണ് തിരികെവിളിക്കാന്‍ നേപ്പാള്‍ സര്‍ക്കാരിന്റെ ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.പതഞ്ജലിയുടെ അമല ചൂര്‍ണം, ദിവ്യഗഷര്‍ ചൂര്‍ണം, ബാഹുചി ചൂര്‍ണം, ത്രിഫല ചൂര്‍ണം, അശ്വഗന്ധ, അദ്വിയ ചൂര്‍ണം എന്നിവയാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിൻവലിക്കാൻ നേപ്പാൾ ആവശ്യപ്പെട്ടിരിക്കുന്നത്.വിവിധ ഷോപ്പുകളിൽ നിന്ന് സാമ്പിളുകളിൽ ശേഖരിച്ചായിരുന്നു പരിശോധന.ഈ മരുന്നുകൾ നേപ്പാളിലെ മെഡിക്കൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി.ഇതിനെ തുടർന്നാണ് പതഞ്ജലിയുടെ നേപ്പാൾ ഘടകത്തോട് ഉത്പന്നങ്ങൾ തിരികെ വിളിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടത്.ഇവ വിൽക്കരുതെന്നും ചികിത്സക്കായി ഇവ ഉപയോഗിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.