Kerala, News

എരുമേലി വാവരു പളളിയില്‍ പ്രവേശിക്കാനെത്തിയ മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ റിമാന്റില്‍

keralanews six including three ladies remanded who tried to enter vavar masjid

പാലക്കാട്:എരുമേലി വാവരു പളളിയില്‍ പ്രവേശിക്കാനെത്തിയ മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ റിമാന്റില്‍.തിരുപ്പൂര്‍ സ്വദേശികളായ സുശീലാദേവി, രേവതി, തിരുനെല്‍വേലി സ്വദേശി ഗാന്ധിമതി, എന്നീ സ്ത്രീകളും ഇവരോടൊപ്പമുണ്ടായിരുന്ന തിരുപ്പതി, മരുഗസ്വാമി, സെന്തില്‍കുമാര്‍ എന്നിവരെയുമാണ് പാലക്കാട് ചിറ്റൂര്‍ മജിസ്‌ട്രേറ്റ് റിമാന്‍ഡു ചെയ്തത്.പാലക്കാട് കൊഴിഞ്ഞാമ്ബാറ പോലീസ് ഇന്നലെ രാത്രിയാണ് ഇവരെ അറസ്റ്റു ചെയ്തത്.സഹായത്തോടെ ശബരിമലയില്‍ യുവതികളെ കയറ്റിയെങ്കില്‍ എരുമേലി വാവരുപളളിയിലും സ്ത്രീകള്‍ കയറുമെന്ന തീവ്രഹിന്ദുത്വ നിലപാടുളള സംഘനയാണ് തമിഴ്‌നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷി. ഇതിന്റെ കോയമ്ബത്തൂര്‍, തിരുപ്പൂര്‍ മേഖലകളിലെ പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍.ഇവരുടെ വരവറിഞ്ഞ് ദേശീയപാതയിലും വാളയാറിലും ഉള്‍പ്പെടെ വാഹനപരിശോധന കർശനമാക്കിയിരുന്നെങ്കിലും ഈ വിവരം ലഭിച്ച സംഘം ഊടുവഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു. കേരളത്തിലെ മതസൗഹാര്‍ദം ഇല്ലാതാക്കുക, ലഹളയ്ക്ക് ആഹ്വാനം ചെയ്യുക, അതിക്രമിച്ച്‌ കടക്കുക എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Previous ArticleNext Article