കൊല്ലം:കൊല്ലം ആയൂരില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 5 പേര്‍ ഉൾപ്പെടെ ആറുപേർ മരിച്ചു.തലച്ചിറ വടശേരിക്കര റാന്നി കൈലാസ് ഭവനില്‍ മിനി (46), മകള്‍ അഞ്ജന സുരേഷ് (21), കൈലാസ് ഭവനില്‍ മനോജിന്റെ ഭാര്യ സ്മിത, മകള്‍ ഹര്‍ഷ (മൂന്നര) ഇവരുടെ ബന്ധു ആല ചെങ്ങന്നൂര്‍ കോണത്തോത്ത് വീട്ടില്‍ അരുണ്‍ എന്നിവരാണ് മരിച്ചത്.കാറിലുണ്ടായിരുന്ന മറ്റൊരു കുട്ടിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിച്ചു.അരുണായിരുന്നു വാഹനമോടിച്ചിരുന്നത്.തിരുവനന്തപുരം കരിക്കരം ചാമുണ്ഡി ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് വരുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ച കാറാണ് ആയൂരില്‍ ദേശീയപാതയ്ക്ക് സമീപത്തെ വളവില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. ടിപ്പര്‍ ലോറിയെ മറി കടക്കാനുള്ള ശ്രമത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്സിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാര്‍ എത്തി വെട്ടിപ്പൊളിച്ചാണ് കാറിനുള്ളില്‍ ഉള്ളവരെ പുറത്തെടുത്തത്.നാലുപേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും ഒരാൾ ആശുപത്രിയിൽ എത്തിച്ചതിനു ശേഷവുമാണ് മരിച്ചത്.ദേശീയപാതയില്‍ ആയൂരിനും ചടയമംഗലത്തിനും ഇടയിലുള്ള കൊടുംവളവ് സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു.ഇന്ന് രാവിലെയാണ് കൊല്ലം പൂയപ്പള്ളിയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് പേര്‍ മരിച്ചത്. പോസ്റ്റിലിടിച്ച് ബൈക്ക് റോഡിന് സമീപത്തെ കുഴിയിലേക്ക് പോകുകയായിരുന്നു. വെളിനെല്ലൂര്‍ സ്വദേശികളായ അല്‍അമീന്‍, ശ്രീക്കുട്ടന്‍ എന്നിവരാണ് മരിച്ചത്.
Kerala, News
കൊല്ലം ആയൂരില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 5 പേര്‍ ഉൾപ്പെടെ ആറുപേർ മരിച്ചു
Previous Articleഇലക്ട്രിക്ക് മാരുതി സുസുകി വാഗൺ ആർ കാറുകൾ ഇന്ത്യൻ നിരത്തിൽ