ഹൈദരാബാദ്:ആന്ധ്രാപ്രേദശിലെ അനന്തപൂര്‍ ജില്ലയിലെ സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയിലുണ്ടായി വിഷവാതക ചോര്‍ച്ചയില്‍ ആറുതൊഴിലാളികള്‍ മരിച്ചു.രണ്ടു പേര്‍ സംഭവ സ്ഥലത്തുവെച്ചും നാലുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. അഞ്ചുപേരുടെ നില ഗുരുതരമാണ്.റോളിങ് യൂണിറ്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് വാതകച്ചോര്‍ച്ചയുണ്ടായതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ജി അശോക് കുമാര്‍ പറഞ്ഞു. പ്ലാന്റില്‍ ‘റീ ഹീറ്റിങ്’ പ്രക്രിയക്ക് ഉപയോഗിക്കുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് വാതകമാണ് ചോർന്നതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരേക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ജെര്‍ഡിയു എന്ന ബ്രസീലിയന്‍ കമ്പനിയുടെ പ്ലാന്റിലാണ് അപകടമുണ്ടായത്. അമേരിക്കയിലേക്ക് സ്റ്റീല്‍ കയറ്റിയക്കുന്ന പ്രധാന കമ്പനികളിലൊന്നാണിത്.
India, News
ആന്ധ്രയിലെ ഫാക്റ്ററിയിൽ വിഷവാതകം ചോർന്ന് ആറു തൊഴിലാളികൾ മരിച്ചു;അഞ്ചുപേർ ഗുരുതരാവസ്ഥയിൽ
Previous Articleചരിത്രം കുറിച്ച് ക്രൊയേഷ്യ വേൾഡ് കപ്പ് ഫുട്ബോൾ ഫൈനലിൽ