
തിരുവനന്തപുരം:ഒരു സ്വകാര്യ ബസ് മാത്രം സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ ഒറ്റ- ഇരട്ട നമ്പർ നിയന്ത്രണം പിന്‍വലിച്ചു. ശനി – ഞായര്‍ ദിവസങ്ങളില്‍ സ്വകാര്യ ബസ് സര്‍വീസ് നടത്താന്‍ പാടില്ലെന്നും ഗതാഗത മന്ത്രി അറിയിച്ചു. അതേസമയം മറ്റു സ്ഥലങ്ങളില്‍ ഒറ്റ-ഇരട്ട നമ്പർ നിയന്ത്രണം തുടരും.ഒരു സ്വകാര്യ ബസ് മാത്രം സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ ഒറ്റ- ഇരട്ട നമ്പർ നിയന്ത്രണം നടപ്പിലാക്കുന്നത് യാത്രാ ദുരിതം വര്‍ധിപ്പിക്കുന്നതാണെന്ന് പരാതിയുയര്‍ന്നതിനെ തുടർന്നാണ് നടപടി. ഒറ്റ-ഇരട്ട അക്ക നമ്പർ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്. ഇക്കഴിഞ്ഞ 18 മുതലാണ് ഇങ്ങനെ ബസുകള്‍ ഓടുന്നത്. ഇങ്ങനെ ഓടിയാല്‍ നഷ്ടമാകുമെന്ന് ചൂണ്ടിക്കാണിച്ച് പലരും ബസുകള്‍ നിരത്തിലിറക്കുന്നില്ല.