Kerala, News

കന്റോൺമെന്റ് പരിധിയിലെ കടകൾ ഇന്ന് ലേലം ചെയ്യും

keralanews shops in cantonment will be auctioned today

കണ്ണൂർ:ജില്ലാ ആശുപത്രി പരിസരത്തെ കന്റോൺമെന്റ് പരിധിയിലെ കടകൾ ഇന്ന് ലേലം ചെയ്യും.അതേസമയം ലേല  നടപടികളുമായി കന്റോൺമെന്റ് ബോർഡിന് മുന്നോട്ട് പോകാമെന്നും എന്നാൽ നിലവിൽ കച്ചവടം നടത്തുന്നവരെ തല്ക്കാലം ഒഴിപ്പിക്കരുതെന്നും ഹൈക്കോടതി വിധിയുണ്ട്.36 കടകളുടെ കാലാവധി മാർച്ച് 31ന് അവസാനിച്ചെന്നും ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ട് കന്‍റോൺമെന്‍റ് സിഇഒ നൽകിയ അന്ത്യശാസനത്തിനെതിരേ വ്യാപാരികൾ കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ന് കടകൾ ഒഴിപ്പിച്ച് പുതുതായി ലേലം നടത്താനിരിക്കെയാണ് കോടതി ഉത്തരവ്.എതിർ ഹർജി നൽകാൻ കൂടുതൽ സമയം നൽകണമെന്ന ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും ആവശ്യം കോടതി അംഗീകരിച്ചു. വർഷങ്ങളായി കച്ചവടം നടത്തുന്ന കടകൾ ഒഴിപ്പിക്കുന്നതിനെതിരേ വ്യാപാരികൾ നാല് ദിവസമായി കടയടപ്പ് സമരം നടത്തുകയാണ്. കടകൾ  ഒഴിയാനുള്ള അന്ത്യശാസന സമയം ഇന്ന് രാവിലെയോടെ തീരുകയാണ്.ലൈസൻസ് കാലാവധിയായ മാർച്ച് 31 വരെ മാത്രമേ കച്ചവടക്കാർക്ക് കടമുറികൾ കൈവശം വയ്ക്കാൻ കഴിയുകയുള്ളൂവെന്നും പീന്നിട് കൈവശം വയ്ക്കുന്നവരെ അനധികൃത കൈയേറ്റക്കാരായി കണക്കാക്കി നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും ഏപ്രിൽ അഞ്ചിനകം കടകൾ ഒഴിയണമെന്നും സിഇഒ വിനോദ് വിഘ്നേശ്വരൻ അറിയിച്ചിരുന്നു.അതിനിടയിലാണ് വ്യാപാരികളുടെ സമിതി നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ താൽക്കാലിക വിധി വന്നത്.വ്യാപാരി സമൂഹത്തിന്റെയും സ്ഥലം എം.പി ഉൾപ്പെടയുള്ള ജനപ്രതിനിധികളുടെയും കന്റോൺമെന്റ് ബോർഡിലെ സിവിലിയൻ അംഗങ്ങളുടെയും എതിർപ്പിനിടയിലും വ്യാഴാഴ്ച ലേലം നടത്തും.അതിനായി ഇന്നലെ തന്നെ ആശുപത്രി പരിസരത്തെ 35 കടകൾക്കും നമ്പറിട്ടു. വ്യാഴാഴ്ച രാവിലെ പത്തുമണിയോടുകൂടി ലേലത്തിനുള്ള രെജിസ്ട്രേഷൻ ആരംഭിക്കും.കാൽ ലക്ഷം രൂപയാണ് ഓരോ കടയ്ക്കുമായി കെട്ടിവെയ്‌ക്കേണ്ടത്.കന്റോൺമെന്റ് ഓഫീസിൽ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ലേലം നടക്കുക.

Previous ArticleNext Article