
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ വടക്കേ നടയിലെ സുരക്ഷാമേഖലയിൽ വന്‍ തീപിടിത്തം. സമീപത്തെ ഗോഡൗണ്‍, പോസ്റ്റ്ഓഫീസ് എന്നിവ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. പുലര്‍ച്ചെ 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്.ക്ഷേത്രം കമാന്‍ഡോകളുടെ സി.സി.ടി.വി യിലാണ് തീ പടരുന്നത് ആദ്യം ശ്രദ്ധയില്‍പെട്ടത്. ഉടൻ അഗ്നിശമന സേനയെ വിവരം അറിയിച്ച് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ക്ഷേത്രത്തിനു സമീപം വലിയ കൂമ്പാരമായി കുട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾക്കു തീപിടിച്ചതാണ് സംഭവത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്