Kerala

ശിവശങ്കര്‍ ആശുപത്രിയില്‍ തുടരുന്നു;ആരോഗ്യനില തൃപ്തികരം;ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് ആന്‍ജിയോഗ്രാം റിപ്പോര്‍ട്ട്

keralanews shivshankar remains in hospital health condition satisfactory no heart problems shows in angiogram report

തിരുവനന്തപുരം : ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. ശിവശങ്കറിനെ ഇന്ന് രാവിലെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. അദ്ദേഹത്തിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് ആന്‍ജിയോഗ്രാം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.അതേസമയം ശിവശങ്കര്‍ 24 മണിക്കൂര്‍ കൂടി നിരീക്ഷണത്തില്‍ തുടര്‍ന്നേക്കും. 12 മണിക്കൂര്‍ ഐസിയുവിലും 12 മണിക്കൂര്‍ വാര്‍ഡിലും പാര്‍പ്പിക്കാനാണ് സാധ്യത. അതിനിടെ ശിവശങ്കറിന്റെ ആരോഗ്യപരിശോധനാ റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. ശിവശങ്കറിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കുന്നതും കസ്റ്റംസ് പരിഗണിക്കുന്നുണ്ട്. ഇന്നലെ വൈകീട്ട് നാടകീയമായി കസ്റ്റംസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത് ഓഫീസിലേക്ക് കൊണ്ടുവരുന്ന വഴിയ്ക്കാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നത്. തുടര്‍ന്ന് ഭാര്യ ജോലി ചെയ്യുന്ന കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ ശിവശങ്കറിനെ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം, നാല് മണിക്കൂറോളം കസ്റ്റംസ് സംഘം ആശുപത്രിയില്‍ കാത്തുനിന്നു. തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. എന്‍ഐഎ ഉദ്യോഗസ്ഥരും വിവരങ്ങള്‍ ശേഖരിച്ചു.വെള്ളിയാഴ്ച കസ്റ്റംസ് അപ്രതീക്ഷിതമായാണ് ശിവശങ്കറിന്റെ വീട്ടിലെത്തുന്നത്. നോട്ടിസ് നല്‍കി വിളിപ്പിക്കുന്നതിനുപകരം കൂടെച്ചെല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. കസ്റ്റംസിന്റെ ഔദ്യോഗിക കാറില്‍ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.അപ്രതീക്ഷിതനീക്കത്തില്‍ അറസ്റ്റ് ഭയന്നാണ് ദേഹാസ്വാസ്ഥ്യമുണ്ടായതെന്നാണ് സൂചന.

Previous ArticleNext Article