കണ്ണൂർ:ഒരുവർഷം മുമ്പ് റോഡപകടത്തിൽ ജീവൻ നഷ്ട്ടപ്പെട്ട തന്റെ ഭർത്താവിന്റെ ഓർമകൾക്ക് വേരുറപ്പിച്ച് ഷിൽന ഇന്നലെ രണ്ടു കുഞ്ഞുകൾക്ക് ജന്മം നൽകി.തലശ്ശേരി ബ്രണ്ണന്‍ കോളജ് അധ്യാപകനായിരുന്ന കെവിസുധാകരന്റെ മരണശേഷം ഭാര്യ ഷില്‍നയുടെ ഗര്‍ഭപാത്രത്തില്‍ ഐവിഎഫ് ചികില്‍സയിലൂടെ നിക്ഷേപിച്ച അദ്ദേഹത്തിന്റെ ബീജത്തില്‍ ഇരട്ടപ്പെണ്‍കുട്ടികള്‍ പിറന്നു.2017 ഓഗസ്റ്റ് 15നു നിലമ്പൂരിലെ അധ്യാപക ക്യാമ്ബിനുശേഷം കോഴിക്കോട്ടേക്കു യാത്ര പുറപ്പെടുമ്ബോഴായിരുന്നു ലോറിയിടിച്ചു കെവി സുധാകരന്റെ മരണം. കോഴിക്കോട് എആര്‍എംസി ചികില്‍സാ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന സുധാകരന്റെ ബീജം മരണശേഷം ഭാര്യ ഷില്‍നയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു നടത്തിയ ചികില്‍സയാണു ഫലം കണ്ടത്.കോഴിക്കോട്ടെ ചികില്‍സാ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് നിലമ്ബൂരില്‍ വെച്ച് അപകടമുണ്ടായത്. സുധാകരന്റെ മരണശേഷവും ഷില്‍നയുടെ തീരുമാനത്തിന് ഇളക്കമുണ്ടായില്ല. ബന്ധുക്കളെയും സുഹൃത്തുക്കളെയും അമ്പരപ്പിച്ചു കൊണ്ട് ചികില്‍സ തുടരാന്‍ തീരുമാനിച്ചു.ഒടുക്കം ശിലനയ്ക്ക് എല്ലാ പിന്തുണയും നല്‍കി ബന്ധുക്കളും സുഹൃത്തുക്കളും കൂടെ നിന്നു.വിവാഹശേഷം ഇരുവരും കുഞ്ഞുങ്ങള്‍ക്കായി കാത്തിരുന്നു. എന്നാല്‍ വിധി കനിഞ്ഞില്ല. അങ്ങനെ ഇരുവരും നാലുവര്‍ഷം മുൻപാണ് ഇവർ കുഞ്ഞുങ്ങള്‍ക്കായി ചികില്‍സ തുടങ്ങിയത്. 2016ലും 2017 തുടക്കത്തിലും ഐവിഎഫ് വഴി ഷില്‍ന ഗര്‍ഭം ധരിച്ചെങ്കിലും ഫലം കണ്ടില്ല. സുധാകരന്റെ മരണശേഷം പലരുടെയും എതിര്‍പ്പുകള്‍ മറികടന്ന്, മൂന്നാമത്തെ പരീക്ഷണത്തിനൊരുങ്ങിയ ഷില്‍നയെ വീട്ടുകാര്‍ പിന്തുണച്ചു. ഡോ.ഷൈജസ് നായരുടെ നേതൃത്വത്തിലായിരുന്നു ചികില്‍സ.