Kerala

സ്കൂളിൽ നിന്നുമുള്ള മലിനജലം പരിസര മലിനീകരണം നടത്തുന്നെന്ന് നാട്ടുകാരുടെ ആരോപണം

keralanews sewage water from school creating environmental pollution

കാസർകോഡ്:മാലിന്യത്തിനെതിരെ പരിപാടികള്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം തന്നെ പരിസരത്തുണ്ടാക്കുന്നത് ഗുരുതരമായ മാലിന്യ പ്രശ്‌നം. കാസര്‍കോട് പരവനടുക്കം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളാണ് പരിസര മലിനീകരണം ഉണ്ടാക്കുന്നത്. സ്‌കൂളില്‍ നിന്നും ഒലിച്ചിറങ്ങുന്ന മലിന ജലം കാരണം ഏറെ ദുരിതം അനുഭവിക്കുകയാണ് പരിസരവാസികള്‍.സംസ്ഥാന പട്ടിക വര്‍ഗ വകുപ്പിന് കീഴില്‍ കാസര്‍കോട് പരവനടുക്കം മച്ചിനടുക്കത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്നാണ് മലിനജലം ഒലിച്ചിറങ്ങുന്നത്.2008ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്കൂളിൽ മാലിന്യ  സംസ്കരണത്തിന് ഇതുവരെയായി ശാസ്ത്രീയ സംവിധാനം ഒരുക്കിയിട്ടില്ല. ശുചിത്വ മിഷന്‍ രൂപരേഖ തയ്യാറാക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.  370 വിദ്യാര്‍ഥികളും 50 അധ്യാപകരുമാണ് സ്ഥാപനത്തിലുള്ളത്. മലിനജലം കെട്ടികിടക്കുന്നത് ഇവരുടെ ആരോഗ്യത്തിനും ഭീഷണി ഉയര്‍ത്തുന്നുണ്ട്.

Previous ArticleNext Article