കവരത്തി:ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിൽ പ്രവേശിച്ചു.വെള്ളിയാഴ്ച വൈകുന്നേരത്തോടെ തീവ്ര ശക്തി കൈവരിച്ച ഓഖി മണിക്കൂറിൽ 120-130 കിലോമീറ്റർ വേഗതയിലായിരിക്കും ലക്ഷദ്വീപിൽ വീശുക.ഇതേ തുടർന്ന് ദ്വീപുകളിൽ കനത്ത നാശനഷ്ട്ടങ്ങൾ ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇത് കണക്കിലെടുത്തു കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള കപ്പൽ സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്.കാറ്റും മഴയും തകർത്താടിയപ്പോൾ പലയിടങ്ങളിലും ശുദ്ധജല വിതരണവും വൈദ്യുതി ബന്ധവും തരാറിലായി.കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമായി വിതരണം ചെയ്യുന്ന എൻ ഐ ഓ ടി പ്ലാന്റ് കടൽക്ഷോഭത്തെ തുടർന്ന് തകാറിലായതോടെ പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്നവരുടെ കുടിവെള്ളം മുട്ടും.ഈ സംവിധാനം നന്നാക്കാൻ ഒരുമാസത്തോളം സമയമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.യന്ത്രത്തകരാറിനെത്തുടർന്ന് നിയന്ത്രണം നഷ്ട്ടപ്പെട്ടതിനെ തുടർന്ന് ഒരു ഉരു കടലിൽ ഒഴുകി നടക്കുന്നുണ്ട്.ഇതിൽ എട്ടുപേരുണ്ടെന്നാണ് വിവരം.മിനിക്കോയി,കൽപ്പേനി ദ്വീപുകളിലാണ് കാറ്റും മഴയും ശക്തമായിട്ടുള്ളത്.ചുഴലിക്കാറ്റ് ഭീഷണി നേരിടാൻ നാവികസേനാ ലക്ഷദ്വീപിലേക്ക് രണ്ടു കപ്പലുകൾ അയച്ചതായി ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ ആർ കാർവെ പറഞ്ഞു.