കോട്ടയം: കുമരകത്തെ റിസോർട്ടിലെ നീന്തൽക്കുളത്തിൽ ഏഴു വയസുകാരൻ മുങ്ങി മരിച്ചു. സൗദി അറേബ്യ സ്വദേശി അലാബിൻ മജീദ് ഇബ്രാഹിം (ഏഴ്) ആണ് മരിച്ചത്. റിസോർട്ടിൽ വ്യാഴാഴ്ച വൈകുന്നേരം 6.45നാണ് സംഭവം. മരണകാരണം എന്താണെന്ന് കൂടുതൽ അന്വേഷണത്തിനുശേഷമേ വ്യക്തമാകുവെന്നു കുമരകം എസ്ഐ രജൻകുമാർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.റിസോർട്ടിലെ കുട്ടികൾക്കായുള്ള സ്വിമ്മിംഗ് പൂളിൽ മറ്റ് കുട്ടികൾക്കൊപ്പം കുളിക്കുന്നതിനിടെ അലാബിൻ മുങ്ങി താഴുകയായിരുന്നു. റിസോർട്ട് ഉടമകളും ജീവനക്കാരും ചേർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അഞ്ച് കുട്ടികളടക്കം ഏഴംഗ സൗദി കുടുംബം മൂന്നു ദിവസത്തെ സന്ദർശനത്തിന് ബുധനാഴ്ചയാണ് കുമരകത്തെത്തിയത്. മക്കളിൽ നാലാമത്തെ കുട്ടിയാണ് മരിച്ചത്. മുതിർന്ന സഹോദരങ്ങൾക്കൊപ്പം കുട്ടികളുടെ നീന്തൽകുളത്തിൽ ഇറങ്ങി കുളിക്കുന്നതിനിടെ അലാബിൻ മുങ്ങി താഴുകയായിരുന്നു. അതേസമയം മകൻ മരിക്കാൻ ഇടയായ സംഭവത്തിൽ റിസോട്ടിനെതിരെ കുടുംബം.മകൻ മരിച്ചതല്ലെന്നും കൊന്നതാണെന്നും മജീദിന്റെ പിതാവ് ആരോപിച്ചു.റിസോട്ടിൽ സുരക്ഷാ സൗകര്യങ്ങൾ ഇല്ലാത്തതു ചൂണികാണിച്ച മജീദിന്റെ പിതാവ് ഇബ്രാഹിം മകന്റെ മരണത്തിന്റെ ഉത്തരവാദിത്തം റിസോർട് അധികൃതർ ഏറ്റെടുക്കണമെന്നും പറഞ്ഞു.
Kerala
കുമരകത്ത് റിസോർട്ടിൽ ഏഴു വയസുകാരൻ മുങ്ങി മരിച്ചു
Previous Articleഗുർമീതിനെതിരായ വിധി;സംഘർഷങ്ങളിൽ അഞ്ചുപേർ കൊല്ലപ്പെട്ടു