Kerala, News

സംസ്ഥാനത്തെ ഏഴ് ജില്ലകൾ കൊറോണ ഹോട്ട് സ്പോട്ടുകൾ;കോട്ടയം ഓറഞ്ച് സോണില്‍; കോഴിക്കോട് സുരക്ഷിതം

keralanews seven districts in the state are corona hot spots kottayam orange zone calicut safe

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപന സാധ്യതയുള്ള തീവ്രമേഖലയിൽ (ഹോട്ട് സ്പോട്ട്) കേരളത്തിലെ ഏഴ് ജില്ലകളും. കേന്ദ്രസർക്കാർ തയ്യാറാക്കിയ പട്ടികയിലാണ് സംസ്ഥാനത്തെ ഏഴ് ജില്ലകൾ ഉൾപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂ‍ർ, കാസ‍ർകോട്, വയനാട് എന്നീ ജില്ലകളെയാണ് കൊറോണ വ്യാപനത്തിന് കൂടുതൽ സാധ്യതയുള്ള ജില്ലകളുടെ പട്ടികയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം വയനാട് ജില്ല പൂർണമായും ഹോട്ട് സ്പോട്ട് അല്ല. ജില്ലയിലെ ചില മേഖലകളെ മാത്രമാണ് ഹോട്ട് സ്പോട്ടായി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. തീവ്രത കുറഞ്ഞ ജില്ലകള്‍ ഓറഞ്ച് സോണിലും സുരക്ഷിതമായ ജില്ലകള്‍ ഗ്രീന്‍ സോണിലുമാണ് ഉള്ളത്.സംസ്ഥാനത്ത് തൃശൂര്‍, കൊല്ലം, ഇടുക്കി, പാലക്കാട്, കോട്ടയം, ആലപ്പുഴ ജില്ലകളെ നോണ്‍ ഹോട‌്സ്പോട്ടുകളായി കണ്ടെത്തിയിട്ടുണ്ട്. ഓറഞ്ച് സോണിലാണ് ഈ ജില്ലകള്‍ ഉള്‍പ്പെടുന്നത്. ഓറഞ്ച് സോണില്‍ ഉള്ള ജില്ലകള്‍ ഹോട‌്സ്പോട്ടുകളായി മാറാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഈ ജില്ലകളില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കാന്‍ പാടില്ലെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കേരളത്തില്‍ കോഴിക്കോട് മാത്രമാണ് ഗ്രീന്‍ സോണില്‍ ഉള്‍പെട്ടിരിക്കുന്നത്. പുതിയതായി ഒരു കേസും പോലും 28 ദിവസമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലാണ് ജില്ലയെ ഗ്രീന്‍ സോണായി കണക്കാക്കുന്നത്. ഹോട്സ്പോട്ടായി കണക്കാക്കിയ ജില്ലയില്‍ 14 ദിവസമായി പുതിയ കേസുകള്‍ സ്ഥിരീകരിച്ചില്ലെങ്കില്‍ ഓറഞ്ച് സോണിലേക്ക് മറ്റും. പിന്നീടുള്ള രണ്ട് ആഴ്ചയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലാണ് ഗ്രീന്‍ സോണിലേക്ക് മാറ്റുന്നത്.ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയ 170 ജില്ലകളിൽ കര്‍ശന നിയന്ത്രണം തുടരണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്.

Previous ArticleNext Article