India, News

ബംഗളൂരുവില്‍ കാര്‍ കെട്ടിടത്തിലിടിച്ച്‌​​ ഏഴുമരണം;അപകടകാരണം അമിതവേഗത

keralanews seven died when car hits building in bengaluru accident caused due to overspeed

കര്‍ണാടക: ബംഗളൂരുവില്‍ കാര്‍ കെട്ടിടത്തിലിടിച്ച്‌ ഏഴുമരണം. അമിത വേഗതയാണ് അപകട കാരണമെന്നാണ് വിവരം.ചൊവ്വാഴ്ച വെളുപ്പിന് 2.30ഓടെയായിരുന്നു അപകടം. ബംഗളൂരുവിന്‍റെ തെക്കുകിഴക്കന്‍ ഭാഗമായ കോരമംഗല പ്രദേശത്താണ് സംഭവം. അമിത വേഗതയിലെത്തിയ ഓഡി കാര്‍ റോഡരികിലെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. വാഹനത്തിലുണ്ടായിരുന്ന ആറുപേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലെത്തിച്ചതിന് ശേഷമാണ് മരിച്ചത്.മരിച്ചവരില്‍ മൂന്ന് പെൺകുട്ടികളും ഉള്‍പ്പെടും. 20 വയസ് പ്രായമുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നവരെല്ലാം. മരിച്ചവരില്‍ ഹൊസൂരിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ മകനും ഉള്‍പ്പെടും. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Previous ArticleNext Article