Kerala, News

പാലാരിവട്ടം പാലം നിർമാണത്തിൽ ഗുരുതര ക്രമക്കേട്;പാലം 20 വർഷത്തിനകം തകരാൻ സാധ്യതയെന്നും മുഖ്യമന്ത്രി

keralanews serious irregularities in palarivattom bridge construction and the bridge is likely to collapse in 20years

തിരുവനന്തപുരം:പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ നടന്നത് ഗുരുതരക്രക്കേടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മെട്രോമാൻ ഇ ശ്രീധരന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.നിലവിലെ അവസ്ഥ തുടരുകയാണെങ്കിൽ  ഇരുപത് വർഷത്തിനുള്ളിൽ പാലം പൂർണ്ണമായും തകർന്ന് വീഴും.നൂറ് വർഷം ഉപയോഗിക്കാൻ ലക്ഷ്യമിട്ട് നിർമ്മിച്ച പാലമാണ് ഈ അവസ്ഥയിൽ ആയിരിക്കുന്നത്. അതിനാൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.പാലത്തിന് 18 പിയർകാപ്പുകളാണ് ഉള്ളത്.ഇതിൽ പതിനാറിലും പ്രത്യക്ഷത്തിൽ തന്നെ വിള്ളലുള്ളതായി പരിശോധനയിൽ കണ്ടെത്തി.ഇതിൽ മൂന്നെണ്ണം അങ്ങേയറ്റം അപകടകരമായ അവസ്ഥയിലാണ്. എല്ലാ പിയർ കാപ്പുകളും കോൺക്രീറ്റ് ജാക്കറ്റ് ഇട്ട് ബലപ്പെടുത്തണമെന്നാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. പാലത്തിന്റെ അടിത്തറയ്ക്ക് പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടാവസ്ഥ കണ്ടെത്തിയ കോണ്‍ക്രീറ്റ് സ്പാനുകള്‍ എല്ലാ മാറ്റണം. സിമെന്റും കമ്പിയും ആവശ്യത്തിന് ഉപയോഗിച്ചില്ലെന്നും ഇ ശ്രീധരന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.നാൽപ്പത്തിരണ്ട് കോടി രൂപ ചെലവിട്ട് നൂറ് വർഷത്തെ ഉപയോഗത്തിനായി നിർമ്മിച്ച പാലം 2 വർഷം കൊണ്ട് ഉപയോഗശൂന്യമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി റിപ്പോ‍ട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കാൻ പിഡബ്ല്യുഡിയെ ചുമതലപ്പെടുത്തിയതായി അറിയിച്ചു. പാലം പണിയിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Previous ArticleNext Article