തിരുവനന്തപുരം: ടി പി സെൻകുമാർ കേസിൽ വ്യക്തത വരുത്താൻ സംസഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. കോടതി വിധിയിൽ വ്യക്തത വേണം എന്നാവശ്യപ്പെട്ട് ഇന്ന് ഹർജിനൽകാനാണ് സർക്കാർ തീരുമാനം.
സെൻകുമാർ സർക്കാർ രേഖകൾ ചോർത്തിയെന്ന് സർക്കാർ സംശയിക്കുന്നു. സെൻകുമാർ ചോർത്തി നൽകിയ രേഖകൾ ചോർത്തിയാണ് പ്രതിപക്ഷം നിയമസഭയിൽ സംസാരിച്ചത്. ഇത് സെൻകുമാറിന്റെ സർക്കാർ വിരുദ്ധ നീക്കമാണെന്ന് സർക്കാർ കരുതുന്നു. ഇങ്ങനെ വിശ്വസിക്കാനാവാത്ത ഒരു ഉദ്യോഗസ്ഥനെ എങ്ങനെ ഡിജിപി സ്ഥാനത്തു നിയയമിക്കുമെന്നാണ് സർക്കാർ ആലോചിക്കുന്നത്.
അതേസമയം സംസ്ഥാന പോലീസ് മേധാവി ആര് എന്ന് ചോദിച്ചുകൊണ്ട് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ ബഹളം തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയായിരുന്ന ബഹളം.