ചെന്നൈ: ദ ഹിന്ദുവിന്റെ സ്പോര്‍ട്സ് എഡിറ്ററും സ്പോര്‍ട്സ് സ്റ്റാര്‍ മാഗസിന്റെ എഡിറ്ററുമായിരുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ നിർമൽ ശേഖർ (60)അന്തരിച്ചു. പത്തുമുപ്പതു കൊല്ലത്തോളം കായിക റിപ്പോര്‍ട്ടിങ്ങില്‍ നിറഞ്ഞുനിന്ന ശേഖര്‍, വിരമിച്ച ശേഷവും കായിക വിശകലങ്ങളും റിപ്പോര്‍ട്ടിങ്ങുമായി രംഗത്ത് സജീവമായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം.
1980 ൽ ദ ഹിന്ദുവില്‍ ചേര്‍ന്ന ശേഖര്‍ 2016 സെപ്റ്റംബറില്‍ വിരമിച്ചിരുന്നു. വിബിംള്‍ഡണ്‍, ഓസ്ട്രേസലിയന്‍ ഓപ്പണ്‍ എന്നീ ടെന്നീസ് ടൂര്‍ണമെന്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ ടെന്നീസ് റിപ്പോര്‍ട്ടുകള്‍ ഏറെ പ്രസിദ്ധമായിരുന്നു. ജനുവരി 28 ന് ഹിന്ദുവിലാണ് അവസാന ലേഖനം പ്രസിദ്ധീകരിച്ചത്.