കണ്ണൂര്‍: മട്ടന്നൂരില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന ഫോര്‍മലിന്‍ ചേര്‍ത്ത മത്സ്യം ആരോഗ്യവകുപ്പ് അധികൃതര്‍ പിടികൂടി. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് 40 കിലോയോളം വരുന്ന ഫോര്‍മലിന്‍ ചേര്‍ത്ത മത്സ്യം പിടിച്ചെടുത്തത്. രണ്ടു പ്ലാസ്റ്റിക് പെട്ടിയിലായി സൂക്ഷിച്ചു വച്ച 40 കിലോയോളം തൂക്കം വരുന്ന തിരണ്ടിയും മുള്ളനുമാണ് പിടികൂടിയത്.കഴിഞ്ഞ ദിവസം ഇവിടെ നിന്നും വാങ്ങിയ മത്സ്യം ദുര്‍ഗന്ധം കാരണം കഴിക്കാന്‍ കഴിയാത്ത അവസ്ഥയുള്ളതായി പരാതി ലഭിച്ചതിനെ തുടർന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് മൽസ്യം പിടിച്ചെടുത്തത്.
Kerala, News
മട്ടന്നൂരിൽ വില്പനയ്ക്ക് കൊണ്ടുവന്ന ഫോർമാലിൻ കലർന്ന മൽസ്യം പിടികൂടി
Previous Articleറേഷൻ കാർഡ് അപേക്ഷയ്ക്കും തെറ്റ് തിരുത്തുന്നതിനും ഓൺലൈൻ സംവിധാനം