
മലപ്പുറം:എസ് എസ് എൽ സി സർട്ടിഫിക്കറ്റിൽ സഹകരണ സംഘത്തിന്റെ സീൽ പതിപ്പിച്ചു. എടവണ്ണപ്പാറ ചാലിയപ്പുറം ഹയർ സെക്കണ്ടറി സ്കൂളിലെ അൻപതോളം എസ് എസ് എൽ സി സർട്ടിഫിക്കറ്റുകളിലാണ് സീൽ മാറി പതിപ്പിച്ചത്.അബദ്ധത്തിൽ സംഭവിച്ചുപോയതാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.ചാലിയപ്പുറം ജി യു പി സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന മുദ്രയാണ് സർട്ടിഫിക്കറ്റുകളിലുള്ളത്.ഇതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസത്തിന് അപേക്ഷിക്കാൻ കഴിയില്ലെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.