ന്യൂഡൽഹി:നവംബർ 8- ന് ശേഷം 1000,500 നോട്ടുകൾ നിരോധിച്ചതിന് ശേഷം എത്ര കള്ളപ്പണം കണ്ടെത്തി എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണം കൊണ്ഗ്രെസ്സ് നേതാവ് രാഹുൽ ഗാന്ധി.നോട്ട് നിരോധനം കൊണ്ട് വന്നത് ചില കോടീശ്വരന്മാർക്കു വേണ്ടിയാണ്.അത് പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കുന്ന ചെയ്തത്.പാർട്ടി സ്ഥാപിത ദിവസം അദ്ദേഹം മീഡിയയോട് സംസാരിക്കുകയായിരുന്നു.
നോട്ടുനിരോധനം കൊണ്ട് ഉപകാരം ഉണ്ടായത് 50 കുടുംബങ്ങൾക്ക് മാത്രമാണ്.പാവപ്പെട്ട ജനങ്ങൾക്ക് ഇത് കൊണ്ട് ഒരുപാട് നഷ്ടം ഉണ്ടായി.ഗവൺമെൻറ് അവർക്കു നഷ്ട്ടപരിഹാരം നൽകണം.
എത്ര കള്ളപ്പണം പിടിച്ചുവെന്നും രാജ്യത്തിന് എത്രത്തോളം നഷ്ടം വന്നുവെന്നും എത്ര ജനങ്ങളുടെ ജീവിതം നഷ്ടമായി എന്നതിനുമുള്ള ഉത്തരം മോദി പറയണം എന്നും രാഹുൽ പറഞ്ഞു.
നോട്ട് നിരോധനത്തിന് മുൻപ് 25 ലക്ഷത്തിന് മുകളിൽ ബാങ്കുകളിൽ നിക്ഷേപിച്ചവരുടെ കണക്ക് ഗവണ്മെന്റ് പറയണം,പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണം ഗവണ്മെന്റ് എത്രയും പെട്ടെന്ന് എടുത്തുകളയണം,നോട്ട് നിരോധനം കൊണ്ട് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് കർഷകരാണ് ആവർക്കെന്തു നഷ്ടപരിഹാരമാണ് ഗവണ്മെന്റ് നൽകുന്നത് എന്നും രാഹുൽ പറഞ്ഞു.അവരുടെ കാർഷിക ലോൺ വേണ്ടെന്ന് വെക്കണം,20 ശതമാനം ബോണസ് നൽകാനും ഗവൺമെൻറ് തയ്യാറാകണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.