
മട്ടന്നൂർ:മട്ടന്നൂർ പഴശ്ശിയിൽ സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു.പഴശ്ശി വെസ്റ്റ് യു.പി സ്കൂളിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്.ഇന്നലെ രാവിലെ പത്തുമണിയോടെ കുട്ടികളെ സ്കൂളിൽ കൊണ്ടാക്കി തിരികെ പോകുമ്പോഴാണ് അപകടം നടന്നത്.ബസിലുണ്ടായിരുന്ന ഡ്രൈവറും അയയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തലശ്ശേരിൽ നിന്നും മട്ടന്നൂരിലേക്ക് അമിത വേഗതയിൽ വരികയായിരുന്ന സ്വകാര്യ ബസ്സിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ സ്കൂൾ ബസ് വയലിലേക്ക് മറിയുകയായിരുന്നു.സ്വകാര്യ ബസ് എതിരെ വന്ന കാറിൽ പിടിച്ചിരുന്നു.ഉച്ചയോടെ ക്രയിൻ ഉപയോഗിച്ചാണ് സ്കൂൾ ബസ് പുറത്തെടുത്തത്.