ന്യൂഡൽഹി:ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് എ ടി എമ്മിലൂടെ പിൻവലിക്കാൻ കഴിയുന്ന തുകയുടെ പരിധി എസ്ബിഐ 20000 രൂപയാക്കി കുറച്ചു.40000 രൂപവരെ പിന്‍വലിക്കാം എന്ന പരിധിയാണ് എസ്ബിഐ കുറച്ചത്. ഇന്നു മുതലാണ് ഇത് നടപ്പിലാകുക.ഒറ്റ ദിവസം കൂടുതല്‍ തുക പിന്‍വലിക്കാന്‍ ഇനി മറ്റു ഡെബിറ്റ് കാര്‍ഡ് വേരിയന്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.എടിഎം തട്ടിപ്പുകളുടെ സംഭവങ്ങള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് ബാങ്ക് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.
Finance, India, News
എടിഎമ്മിലൂടെ പിൻവലിക്കാൻ കഴിയുന്ന തുകയുടെ പരിധി എസ്ബിഐ 20000 രൂപയാക്കി കുറച്ചു
Previous Articleനിരോധിത കൃത്രിമ നിറം ചേർത്ത 1500 കിലോ ശർക്കര പിടികൂടി