India

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നു

keralanews sbi cuts the nunber of workers

മുംബൈ:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നു.2018  സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 6622  ജീവനക്കാരെയാണ് എസ്.ബി.ഐ ഒഴിവാക്കുന്നത്.വി.ആർ.എസ് വഴിയാണ് പദ്ധതി നടപ്പിലാക്കുക.ബാങ്ക് ലയനവും ഡിജിറ്റലിസഷനുമായി ബന്ധപ്പെട്ട് 10000  ഇൽ അധികം ജോലിക്കാരെ വിവിധ തസ്തികകളിലേക്ക് നേരത്തെ മാറ്റി നിയമിച്ചിരുന്നു.ഓഗസ്റ്റ് ആറു വരെയുള്ള കണക്ക് പ്രകാരം ഒരേ സ്ഥലത്തു തന്നെയുള്ള 594  ശാഖകളാണ് ലയിപ്പിച്ചത്.ഇതിലൂടെ 1160  കോടി രൂപ പ്രതിവർഷം ലാഭിക്കാമെന്നാണ് എസ്.ബി.ഐ കരുതുന്നത്.എസ്.ബി.ഐ യിൽ നേരത്തെ അഞ്ചു അസ്സോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കുമാണ് ലയിച്ചത്.തുടർന്ന് ബാങ്കിന്റെ വിവിധ ബ്രാഞ്ചുകൾ ഒരേ സ്ഥലത്തു പ്രവർത്തിക്കുന്ന സാഹചര്യമുണ്ടായി.ഇത് ഒഴിവാക്കാനായി വിവിധ ശാഖകൾ നിർത്തലാക്കിയതോടെയാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ എസ്.ബി.ഐ നിർബന്ധിതമായത്.

Previous ArticleNext Article