ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഇനി മുതൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ നൽകേണ്ടി വരും. ഏപ്രിൽ ഒന്നുമുതൽ പിഴ ഈടാക്കി തുടങ്ങും. 20 മുതൽ 100 രൂപ വരെ പിഴ നൽകേണ്ടി വരും. മെട്രോ നഗരങ്ങളിൽ 5000 രൂപയും നഗരങ്ങളിൽ 3000 രൂപയും അർദ്ധ നഗരങ്ങളിൽ 2000 രൂപയും ഗ്രാമ പ്രദേശങ്ങളിൽ 1000 രൂപയുമാണ് മിനിമം ബാലൻസ് ആയി അക്കൗണ്ടിൽ വേണ്ടത്. മിനിമം ബാലൻസായി നിശ്ചയിച്ചിരിക്കുന്ന തുകയും അക്കൗണ്ടിലുള്ള തുകയും തമ്മിലുള്ള വ്യത്യാസം കണക്കാക്കിയാകും പിഴ ഈടാക്കുക.
Kerala
അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ ഇനി മുതൽ പിഴ നൽകേണ്ടി വരും
Previous Articleഇന്ത്യയിലെ ആദ്യത്തെ റോഡ് ഗ്ലൈഡ് ബൈക്ക് സൂരജിന് സ്വന്തം