കണ്ണൂര്‍: റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലല്ലാത്ത സഹകരണ ബാങ്കുകൾക്കും ശനിയാഴ്ചയിലെ അവധി ബാധകമാകണമെന്നു ആവശ്യം. രണ്ടും നാലും ശനിയാഴ്ചകള്‍ ബാങ്കുകള്‍ക്ക് പൊതുഅവധിയായി കഴിഞ്ഞവര്‍ഷം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു.എന്നാൽ സഹകരണ ബാങ്കുകള്‍ക്ക് ഇത് ബാധകമായിരുന്നില്ല. അത്തരം ബാങ്കുകള്‍ക്കും അവധി ബാധകമാക്കണമെന്നാണ് ആവശ്യം.
നോട്ട് പ്രതിസന്ധിമൂലം കഷ്ടതയനുഭവിക്കുന്ന പിഗ്മി കളക്ഷന്‍ ഏജന്റുമാരുടെയും അപ്രൈസര്‍മാരുടെയും ബാങ്കുകള്‍നല്‍കിവരുന്ന മാസാന്തആനുകൂല്യത്തില്‍ വര്‍ധന വരുത്തണം, സഹകരണ ജീവനക്കാര്‍ക്ക് നാഷണലൈസ്ഡ് ബാങ്കുകളില്‍ നടപ്പാക്കിയതുപോലുള്ള വി.ആര്‍.എസ്. പാക്കേജ് ഏര്‍പ്പെടുത്താന്‍ സഹകരണനിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ.മുഹമ്മദലി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കെ.വി.ശറഫുദ്ദീന്‍ ആധ്യക്ഷതവഹിച്ചു.