ചെന്നൈ : സുപ്രീം കോടതിവിധിക്കു പിന്നാലെ പുതിയ രാഷ്ട്രീയ തന്ത്രങ്ങളുമായി ശശികല. തനിക്കു പകരം പുതിയ നിയമസഭ കക്ഷി നേതാവ് പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ശശികലയുടെ ആവശ്യം. രാജ്ഭവനിലെത്തിയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ എടപ്പാടി പളനിസാമിയും 11 അംഗസംഘവും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കണ്ടത്. 127 എംഎല്‍എമാരുടെ പിന്തുണയാണ് ശശികല പക്ഷം അവകാശപ്പെടുന്നത്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് നിവേദനവും സമര്‍പ്പിച്ചു. വൈകിട്ട് 5.40ഓടെയാണ് പളനസ്വാമിയും മന്ത്രിമാരും ഗവര്‍ണ്ണറെ കണ്ടത്. 10 മിനിട്ട് മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്. 127 എംഎല്‍എമാരുടെ പിന്തുണ ഇപ്പോഴും തങ്ങള്‍ക്കുണ്ടെന്നാണ് പളനിസാമി അവകാശപ്പെട്ടത്. തന്നെ പിന്തുണച്ച് എംഎല്‍എമാര്‍ ഒപ്പിട്ട കത്തും അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി.
ശശികലയുടെ വിശ്വസ്തനാണ് പളനിസാമി. ഇന്ന് ശശികലയ്ക്ക് എതിരെ കോടതിവിധി വന്നതോടെയാണ് പളനിസാമിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആക്കിയത്. അതിനിടെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ കാവല്‍മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും ഇന്ന് ഗവര്‍ണ്ണറെ കണ്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.