ചെന്നൈ: കോടതി വിധിയെ തുടര്‍ന്ന് കീഴടങ്ങുന്നതിനായി വി.കെ. ശശികല ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് തിരിച്ചു. കീഴടങ്ങുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന ശശികലയുടെ അഭിഭാഷകന്റെ അപേക്ഷ ഇന്ന് സുപ്രീം കോടതി നിരസിച്ചിരുന്നു.ജയലളിതയുടെയും എംജിആറിന്റെയും ശവകുടീരങ്ങളില്‍ എത്തി പ്രാര്‍ഥിച്ച ശേഷമാണ് ശശികല ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്.
നാല് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടതിനാല്‍ അടുത്ത 10 വര്‍ഷത്തേക്ക് ശശികലയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. അതിനാല്‍ ശശികലയ്ക്ക് പകരം വിശ്വസ്തനായ എടപ്പാടി പളനിസാമിയെ നിയമസഭാകക്ഷി നേതാവായി ശശികല പക്ഷം തിരഞ്ഞെടുത്തിരുന്നു.
നാല് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടതിനാല്‍ അടുത്ത 10 വര്‍ഷത്തേക്ക് ശശികലയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. എന്നാല്‍, ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു വിഷയത്തില്‍ എന്ത് നിലപാടെടുക്കും എന്നതാണ് നിര്‍ണായകമാവുക.