പാലക്കാട്:’എന്റെ അമ്മ പറഞ്ഞതാണ്, ഒരിടത്ത് അന്ധകാരമുണ്ടെങ്കില്‍ അത് ആരുണ്ടാക്കി, എങ്ങിനെ ഉണ്ടാക്കി എന്നൊന്നും ചിന്തിക്കാതെ ഒരു മെഴുകുതിരിയെങ്കിലും കത്തിച്ചാല്‍ വെളിച്ചം പകരാനാകുമെന്ന് ‘.പാലക്കാട് ഗോവിന്ദാപുരം അംബേദ്കര്‍ കോളനി സന്ദര്‍ശിച്ച സന്തോഷ് പണ്ഡിറ്റ് പറഞ്ഞതിങ്ങനെ.വികസനത്തിന്റെയും ജീവിത നിലവാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ അവഗണന അനുഭവിക്കുന്ന ഒരു വിഭാഗം ജനങ്ങള്‍ക്ക് കൈത്താങ്ങാകാനാണ് സന്തോഷ് പണ്ഡിറ്റ് കോളനിയില്‍ എത്തിയത്.എനിക്കു കൂടുതലായ് ഒന്നും ചെയ്യുവാന്‍ പറ്റിയില്ല. കുറച്ചു ദിവസത്തക്കുള്ള ആഹാര സാധനങ്ങളും സ്‌കൂള്‍ കുട്ടികള്‍ക്ക് പുസ്തകവും ഫീസും നല്‍കാന്‍ സാധിച്ചു. ഞാന്‍ അംബാനിയുടെ മകനൊന്നുമല്ല. പക്ഷെ എന്തെങ്കിലും ചെയ്യാന്‍ സാധിക്കും. നിങ്ങളും മുന്നോട്ട് വരണം.കുറച്ചു ആഴ്ചക്കു ശേഷം വീണ്ടും കൂടുതല്‍ സഹായങ്ങളുമായ് ചെല്ലുവാന്‍ ആലോചിക്കുന്നു- സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
Kerala
അയിത്തം നിലനില്‍ക്കുന്ന ഗോവിന്ദാപുരം കോളനിയിൽ സന്തോഷ് പണ്ഡിറ്റ് എത്തി.
Previous Articleആരോഗ്യകേരളം: മികച്ച ജില്ലാ പഞ്ചായത്ത് കൊല്ലം