Food, India, Kerala, News

വിപണിയില്‍ അയഡിന്‍ ചേര്‍ത്ത് പാക്കറ്റിലെത്തുന്ന ഉപ്പില്‍ കാന്‍സറിന് കാരണമാകുന്ന പൊട്ടാസ്യം ഫെറോസയനൈഡ് കലര്‍ന്നിട്ടുണ്ടെന്ന് പരിശോധനാ റിപ്പോര്‍ട്ട്

keralanews salt that comes into the market by adding iodine contains pottassium ferrocyanide which causes cancer

മുംബൈ:വിപണിയില്‍ അയഡിന്‍ ചേര്‍ത്ത് പാക്കറ്റിലെത്തുന്ന ഉപ്പില്‍ കാന്‍സറിന് കാരണമാകുന്ന പൊട്ടാസ്യം ഫെറോസയനൈഡ്  കലര്‍ന്നിട്ടുണ്ടെന്ന് പരിശോധനാ റിപ്പോര്‍ട്ട്.യു.എസിലെ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ഉപ്പില്‍ കൂടുതലും ആരോഗ്യത്തിന് ഹാനികരമാകുന്ന അളവില്‍ പൊട്ടാസ്യം ഫെറോസയനൈഡ് ഉണ്ടെന്ന് കണ്ടെത്തിയത്.പൊട്ടാസ്യം ഫെറോസയനൈഡ് അമിതമായി ശരീരത്തില്‍ എത്തുന്നത് അര്‍ബുദം, പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദം, വൃക്കരോഗം തുടങ്ങിയവയ്ക്ക് കാരണമാകും.അന്തരീക്ഷത്തില്‍നിന്ന് ഈര്‍പ്പം വലിച്ചെടുത്ത് ഉപ്പ് കട്ടപിടിക്കാതിരിക്കാനാണ് പൊട്ടാസ്യം ഫെറോസയനൈഡ് ചേര്‍ക്കുന്നത്. ഈ രീതിയില്‍ ഉപ്പിനെ ദീര്‍ഘകാലം നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാകാം ആവശ്യത്തിലധികം രാസവസ്തു ഇതില്‍ ചേര്‍ക്കുന്നതെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ മുംബൈയിലെ ഗോധം ഗ്രെയിന്‍സ് ആന്‍ഡ് ഫാം പ്രൊഡക്‌ട്‌സ് ചെയര്‍മാന്‍ ശിവശങ്കര്‍ ഗുപ്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.ഉപ്പില്‍ എന്തെല്ലാം രാസവസ്തുക്കള്‍ എത്രയളവില്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്താനുള്ള പരിശോധനാസംവിധാനം ഇന്ത്യയില്‍ ഇല്ലെന്നും അതിനാല്‍ താന്‍ ഇന്ത്യയില്‍നിന്നുള്ള ഉപ്പിന്റെ പ്രമുഖ ബ്രാന്‍ഡുകള്‍ യു.എസിലെ ലാബില്‍ പരിശോധിപ്പിക്കുകയായിരുന്നെന്നും ഗുപ്ത പറഞ്ഞു.

Previous ArticleNext Article