Kerala, News

നഴ്‌സുമാരുടെ ശമ്പള വർധന;ആശുപത്രി മാനേജ്മെന്റുകളുടെ ഹർജി സുപ്രീം കോടതി തള്ളി

keralanews salary increase for ladies supreme court dismissed the petition of hospital managements
ന്യൂഡൽഹി:സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട് ആശുപത്രി മാനേജ്‌മെന്റുകൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.സർക്കാർ നിയോഗിച്ച മിനിമം വേജസ് കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പാക്കരുതെന്നും തങ്ങളുടെ ഭാഗം പരിഗണിക്കാതെയാണ് കമ്മിറ്റി തീരുമാനമെടുത്തതെന്നും ചൂണ്ടിക്കാണിച്ചാണ് മാനേജ്മെന്‍റുകൾ കോടതിയിൽ ഹർജി സമർപ്പിച്ചത്.ഈ ഹർജി ആദ്യം പരിഗണിച്ച സുപ്രീംകോടതി മിനിമം വേജസ് കമ്മിറ്റി ശിപാർശകൾ നടപ്പാക്കുന്നത്  സ്റ്റേ ചെയ്തിരുന്നു. എന്നാൽ ഇന്നും വീണ്ടും പരിഗണിച്ചപ്പോഴാണ് ഹർജി തള്ളിയത്.സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ വേതനം പരിഷ്കരിച്ച് മിനിമം വേജസ് കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് അംഗീകരിച്ച സർക്കാർ നഴ്സുമാർക്ക് അടിസ്ഥാന വേതനമായി 20,000 രൂപ നശ്ചിയിച്ചിരുന്നു.ഈ വർദ്ധനവ് അംഗീകരിക്കാൻ സാധിക്കില്ല എന്നറിയിച്ചാണ് മാനേജ്‌മെന്റുകൾ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.

Previous ArticleNext Article