തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സാലറി ചാലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം. ഒരു മാസത്തില്‍ ആറു ദിവസത്തെ ശമ്പളം പിടിക്കാണ് തീരുമാനം. ഇങ്ങനെ അഞ്ചു മാസം പിടിക്കും. ധനമന്ത്രി തോമസ് ഐസകാണ് ഒരു മാസത്തെ ശമ്പളം സാലറി ചലഞ്ചായി നല്‍കുന്നതിന് പകരം ഈ നിര്‍ദ്ദേശം അവതരിപ്പിച്ചത്. എല്ലാ ജീവനക്കാരില്‍നിന്നും ശമ്പളം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പൊതുമേഖലാ,അർദ്ധസർക്കാർ,സർവ്വകലാശാലകൾ,ബോർഡുകൾ,കോർപറേഷനുകൾ,സർക്കാരിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും ഇത് ബാധകമാണ്.സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ പിടിച്ച തുക ജീവനക്കാര്‍ക്ക് തിരിച്ചു കൊടുക്കാം എന്ന നിര്‍ദ്ദേശവുമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തതയില്ല. ഇരുപതിനായിരം രൂപയില്‍ താഴെ വരുമാനമുള്ള പാര്‍ട് ടൈം ജീവനക്കാര്‍ക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാം. മന്ത്രിമാരുടെയും എ,എല്‍എമാരുടെയും ശമ്പളത്തിന്റെ 30 ശതമാനം ഒരു വര്‍ഷത്തേക്കു പിടിക്കാനും തീരുമാനമായി. ബോര്‍ഡ്/ കോര്‍പറേഷന്‍ ചെയര്‍മാന്‍മാര്‍ക്കും ഇത് ബാധകമാണ്. കൂടുതല്‍ വിശദാംശങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കും.