കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സിലെ തന്‍റെ ഓഹരികള്‍ കൈമാറിയതു സ്ഥിരീകരിച്ച് മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ബ്ലാസ്റ്റേഴ്സ് ടീം ഇപ്പോള്‍ സുദൃഡമായ നിലയിലാണെന്നും ടീം ഇനിയും മുന്നേറുമെന്നും സച്ചിന്‍ പറഞ്ഞു. തന്‍റെ ഹൃദയം എന്നും ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. 20 ശതമാനം ഓഹരികളാണു സച്ചിന്‍റെ കൈവശമുണ്ടായിരുന്നത്.വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ യൂസഫ് അലി കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്ബ് ഉടമകളായ ബ്ലാസ്റ്റേഴ്സ് സ്പോര്‍ട് പ്രൈവറ്റ് ലിമിറ്ററിനെ ഏറ്റെടുത്തതായാണു റിപ്പോര്‍ട്ട്. ഗോള്‍ ഡോട്ട്കോമാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പാണ് ഫ്രാഞ്ചൈസിയുടെ 80 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കുന്നത്. ലുലു ഗ്രൂപ്പ് ടീമിനെ ഏറ്റെടുക്കുന്നതുമായ ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കഴിയില്ലെന്ന് ബ്ലാസ്റ്റേഴ്സ് സിഇഒ വരുണ്‍ ത്രിപുരനേനി പറഞ്ഞു.ബ്ലാസ്റ്റേഴ്‌സ് ക്ലബ് ആരംഭിച്ച സമയത്ത് സമയത്ത് സച്ചിന് 40 ശതമാനം ഓഹരിയാണുണ്ടായിരുന്നത്. ബാക്കി അറുപത് ശതമാനം ആദ്യ കാലത്ത് PVP എന്ന ഗ്രൂപ്പിനായിരുന്നു. പിന്നിട് സച്ചിന്റെ കൈയില്‍ നിന്ന് 20 ശതമാനവും, പിവിപി ഗ്രൂപ്പിന്റെ 60 ശതമാനം ഓഹരിയും പ്രസാദ് ഗ്രൂപ്പ് വാങ്ങുകയായിരുന്നു. എന്നാല്‍ ഈ ഇടപാടില്‍ വിദേശ വിനിമയ ചട്ടം ലംഘിച്ചതിന് സെബി ബ്ലാസ്റ്റേഴ്‌സ് ഉടമകള്‍ക്ക് 30 കോടി പിഴ ചുമത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ക്ലബ് സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നു. മികച്ച താരങ്ങളെ ടീമിലെടുക്കാന്‍ മാനേജ്‌മെന്റിന് കഴിയാതെ വന്നു.കഴിഞ്ഞ സീസണില്‍ തന്നെ സച്ചിന്‍ ഈ വിഷയത്തില്‍ അതൃപ്തി അറയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സച്ചിന്‍ ഉടമസ്ഥാവകാശം ഒഴിയുന്നതെന്നാണ് സൂചനകള്‍.
India, Sports
സച്ചിൻ ബ്ലാസ്‌റ്റേഴ്‌സിനെ കയ്യൊഴിയുന്നു; ഐഎസ്എൽ ഓഹരികൾ വിറ്റത് സ്ഥിതീകരിച്ച് സച്ചിൻ
Previous Articleഇന്ധന വില ഇന്നും വർധിച്ചു;പെട്രോൾ വില 85 കടന്നു