
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാറും തന്ത്രിമാരുമായി ചര്‍ച്ച നടത്തും.കോടതി വിധി നടപ്പാക്കേണ്ട സര്‍ക്കാരിന്റെ സാഹചര്യം ബോധ്യപ്പെടുത്താനാണ് കൂടിക്കാഴ്ച. ദേവസ്വം ബോര്‍ഡ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.തന്ത്രിമാരായ താഴമണ്‍ മഠത്തിലെ കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര്, കണ്ഠരര് മഹേഷ് മോഹനര് എന്നിവരോടാണ് തിരുവനന്തപുരത്തേക്ക് ചര്‍ച്ചക്കെത്താന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചത്. സുപ്രീംകോടതിവിധി നടപ്പിലാക്കുന്നതിന് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി ആവശ്യമായ തീരുമാനങ്ങള്‍ എടുക്കണമെന്നും സര്‍ക്കാരിനോടു സിപിഎം ആവശ്യപ്പെട്ടിരുന്നു.