ശബരിമല:മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നടതുറന്നു.വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തില്‍ മേല്‍ശാന്തിയാണു നട തുറന്നത്. വി.എന്‍. വാസുദേവന്‍ നമ്ബൂതിരി സന്നിധാനത്തും എം.എന്‍. നാരായണന്‍ നമ്ബൂതിരി മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരായി ചുമതലയേല്‍ക്കും. വൈകിട്ട് ആറിന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ കലശം പൂജിച്ച് അഭിഷേകം ചെയ്താണു സ്ഥാനാരോഹണം.ചടങ്ങുകള്‍ ആദ്യം സന്നിധാനത്തും പിന്നീട് മാളികപ്പുറത്തും നടക്കും.നെയ്‌വിളക്ക് തെളിയിച്ച് ഭക്തജനസാന്നിധ്യമറിയിച്ച ശേഷം പതിനെട്ടാം പടിക്ക് കീഴെയുള്ള ആഴിയിലേക്ക് അഗ്‌നി പകരും. അതിന് ശേഷം ഇന്നത്തെ പ്രധാനചടങ്ങുകള്‍ അവസാനിക്കും.തുടര്‍ന്ന് രാത്രി പത്ത് മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും.നാളെ പുലര്‍ച്ചെ നാല് മണിക്കാണ് നട തുറക്കുക.