തിരുവനന്തപുരം:ശബരിമല യുവതീപ്രവേശന വിഷയത്തിൽ സമരം ശക്തമാക്കാനൊരുങ്ങി ബിജെപി. തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം സംഘടിപ്പിക്കുമെന്ന് പിഎസ് ശ്രീധരന് പിള്ള വ്യക്തമാക്കി. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന് നിരാഹാരമിരിക്കും.നിരോധാനാജ്ഞ പിന്‍വലിക്കണം, സുരേന്ദ്രനെതിരെ ചുമത്തിയ കേസ് റദ്ദാക്കണം എന്നിങ്ങനെ നാല് ആവശ്യങ്ങൾ ഉന്നയിച്ച 15 ദിവസത്തെ നിരാഹാര സമരമാണ് നടത്തുക. ശബരിമലയില്‍ മനുഷ്യാവകാശ ലംഘനം നേരിടേണ്ടി വന്നവര്‍ക്ക് രണ്ടാം തിയതി എറണാകുളത്ത് എത്തി പരാതി ബോധിപ്പിക്കാം. ശബരിമല വിഷയം പഠിച്ച് ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ റിപ്പോര്‍ട്ട് നല്‍കാനും പാര്‍ട്ടി തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നല്കിയ അറസ്റ്റ് അധികാരത്തെ സംസ്ഥാന സര്‍ക്കാര്‍ ദുരുപയോഗം ചെയ്തു.നിയമവിരുദ്ധമായാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.എസ്പി യതീഷ് ചന്ദ്രയ്ക്ക് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ കെ പി ശശികലയുടെ സഹോദരന് തീരുമാനിച്ചിട്ടുണ്ടെന്നും ശ്രീധരന് പിള്ള വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ പിസി ജോര്‍ജ്ജിനോടൊപ്പം ചേരാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനമെന്നും ശ്രീധരന് പിള്ള പറഞ്ഞു.
Kerala, News
ശബരിമല വിഷയം:തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുമെന്ന് ബി.ജെ.പി
Previous Articleചൈന ,ടിബറ്റ് നഗരങ്ങളിൽ പെട്രോൾ വാഹനങ്ങൾ നിരോധിച്ചു