Kerala, News

എസ്‌എസ്‌എല്‍സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

keralanews s s l c higher secondary exams begins today

തിരുവനന്തപുരം:സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. പതിമൂന്നര ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പൊതുപരീക്ഷ എഴുതുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കണ്ടറി, വിഎച്ച്‌എസ്‌ഇ പരീക്ഷകള്‍ ഒന്നിച്ച്‌ നടത്തുന്നത്. ഉച്ചക്കുള്ള കനത്ത ചൂട് പരിഗണിച്ചുകൊണ്ട് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം എസ്‌എസ്‌എല്‍സി പരീക്ഷകള്‍ രാവിലെയാണ് നടത്തുന്നത്.രാവിലെ 9.45 മുതല്‍ 11.30 വരെ എസ്‌എസ്‌എല്‍സി പരീക്ഷകളും 12:30 വരെ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും നടക്കും.അതേസമയം കൊറോണവൈറസ് ബാധ കണ്ടെത്തിയ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് പരീക്ഷകള്‍ നടത്തുന്നത്. കൊവിഡ് 19നെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് സേ പരീക്ഷകള്‍ നടത്തും.എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ രണ്ടിന് ആരംഭിച്ച്‌ 23 ന് അവസാനിക്കും. നാല് മേഖലകളിലായി നടക്കുന്ന മൂല്യനിര്‍ണയ ക്യാമ്പുകളുടെ ആദ്യഘട്ടം ഏപ്രലില്‍ എട്ടിന് അവസാനിക്കും. മേയ് മാസം ആദ്യവാരം ഫലം പ്രഖ്യാപനമുണ്ടാകും. ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പുകൾ ഏപ്രില്‍ ഒന്നിന് ആരംഭിക്കും.

Previous ArticleNext Article