India

സൂററ്റിലെ റബ്ബര്‍ മനുഷ്യന്‍ ഗിന്നസ് റെക്കോര്‍ഡിലേക്ക്

keralanews rubber man in surat

സൂറത്ത് : സൂററ്റിലെ പതിനെട്ടുകാരന്‍ ഗിന്നസ് റെക്കോര്‍ഡിലേക്ക്. യാഷ് ഷായ്ക്ക് തന്റെ ശരീരത്തെ പെന്‍സില്‍ പോലെയാക്കി . പുസ്തകത്തില്‍  എഴുതുന്നത് പോലെ നിങ്ങള്‍ പറയുന്ന ഏത് അക്കത്തെയും തന്റെ ശരീരം കൊണ്ട് വരച്ച് കാട്ടും. കാലുകള്‍ കഴുത്തിലൂടെ ചുറ്റി വികൃത ഭാവത്തിലാക്കും, കൈകള്‍ കഴുത്തിന് പുറകിലൂടെ ചുറ്റി മുന്നിലേക്ക് തൂക്കിയിട്ട് ആരെയും അഭുതപ്പെടുത്തും, ടെന്നീസ് ബാറ്റിന്റെ ഉള്ളിലൂടെ കടന്ന് തന്റെ ശരീരത്തിന് ഒരു പോറല്‍ പോലുമേല്‍ക്കാതെ പുറത്ത് വരും. അങ്ങനെ നാട്ടുകാര്‍ യാഷ് ഷായ്ക്ക് ഒരു പേരും കൊടുത്തു റബ്ബര്‍ മനുഷ്യന്‍.

പ്ലസ്ടു വിദ്യാര്‍ഥിയായ യാഷ് ഷാ ഒരു ചാനല്‍ പരിപാടി കണ്ടാണ് തന്റെ ശരീരത്തെ പെന്‍സില്‍ പോലെയാക്കാന്‍ ചിന്തിച്ചത്. തുടര്‍ന്ന് കഠിന പരിശീലനം ആരംഭിച്ചു. ഇപ്പോള്‍ തന്റെ ശരീര പ്രദര്‍ശനത്തിലൂടെ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ് യാഷ് ഷാ.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *