Kerala, News

പാറ ഇളകിവീണ് ബാരാപോളിലെ സൗരോർജ പാനലുകൾ തകർന്നു

keralanews rock fell down and solar panels in the barapol project collapsed

ഇരിട്ടി:പാറ ഇളകിവീണ് ബാരാപോളിലെ സൗരോർജ പാനലുകൾ തകർന്നു.25ഓളം സൗരോര്‍ജ പാനലുകളാണ് ഇന്നലെ ഉച്ചയോടെ തകര്‍ന്നത്.റോഡ് പണിക്കിടെയാണ് കുന്നിന്‍ മുകളില്‍നിന്നു കൂറ്റന്‍ പാറകള്‍ താഴേക്ക് പതിക്കുകയായിരുന്നു. കേരളത്തിലെ ട്രഞ്ച് വിയര്‍ സംവിധനമുപയോഗിച്ചുള്ള ആദ്യത്തെ മിനി ജലവൈദ്യുത പദ്ധതിയാണ് ബാരാ പോള്‍ മിനി ജലവൈദ്യുത പദ്ധതി.15 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതിക്കൊപ്പം തന്നെ സൗരോര്‍ജ പാനല്‍ ഉപയോഗിച്ചും ഇവിടെ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിനായി കനാലിനു മുകളിലായി നാലു കിലോമീറ്റര്‍ ദൂരത്തില്‍ ആയിരക്കണക്കിനു സൗരോർജ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്.ഈ സൗരോര്‍ജ പദ്ധതി കമ്മീഷന്‍ ചെയ്തില്ലെങ്കിലും നാല് മെഗാവാട്ട് വൈദ്യുതിയാണ് സൗരോര്‍ജത്തിലൂടെ ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്നത്. ജലവൈദ്യുതി പദ്ധതിയുടെ പെന്‍സ്റ്റോക്കിന്‍റെയും ടാങ്കിന്‍റെയും സമീപത്ത് കനാലിനു മുകളില്‍ സ്ഥാപിച്ച സൗരോര്‍ജ പാനലുകള്‍ ആണ് കൂറ്റന്‍ പാറക്കല്ല് ഇളകി വീണ് തകര്‍ന്നത്. വലിയ പാറകളിലൊന്ന് പാനലിനു മുകളിൽ തങ്ങി നിൽക്കുകയാണ്. നേരത്തെയും ഇത്തരത്തിൽ പാറകൾ വീണ് ഇവിടെ പാനലുകൾ തകർന്നിരുന്നു.

Previous ArticleNext Article