കണ്ണൂർ: ഒരു ആഡംബര കാറിനേക്കാള്‍ വിലയുള്ള റോഡ് ഗ്ലൈഡ് ബൈക് ഇനി ഉരുളുന്നത് അഴീക്കോടിലെ റോഡിലൂടെയാണ്. ഈ രാജകീയ ബൈക് ഇന്ത്യയിലാദ്യമായി ഇറങ്ങുന്നത് അഴീക്കോടിന്റെ റോഡിലാണ്. .സൗദിയില്‍ സര്‍ക്കാര്‍ തലത്തിലെ കണ്‍സ്ട്രക്ഷന്‍ ജോലികള്‍ ഏറ്റെടുത്തുനടത്തുന്ന ഗ്രൂപ്പിന്റെ തലവനായ കണ്ണൂര്‍ അഴീക്കോട്ടെ എന്‍.കെ.സൂരജാണ് ഈ ആഡംബര ബൈക്ക് കണ്ണൂരിലെത്തിച്ചത്. പാശ്ചാത്യ രാജ്യങ്ങളില്‍ ബൈക്ക് പ്രേമികളുടെ ഹരമാണ് ഈ അമേരിക്കന്‍ ബൈക്ക് റോഡിലിറക്കാൻ ചെലവായത് 60 ലക്ഷം രൂപ
രാജകീയമായ യാത്രയാണ് ഈ ബൈക്ക് ഉറപ്പുതരുന്നത്. എ.ബി.എസ്. ബ്രേക്കിങ് സംവിധാനമാണ്. പിടിച്ചിടത്ത് നില്‍ക്കും. മൂന്ന് ഹെഡ്‌ലൈറ്റുകളും ഇന്‍ഡിക്കേറ്ററുമുണ്ട്. വലിയ വൈസര്‍ കം വിന്‍ഡ് ഷീല്‍ഡിന്റെ പിന്നിലായി സെന്റര്‍ കണ്‍സോള്‍. അതില്‍ ടാക്കോമീറ്റര്‍, ഫ്യൂവല്‍ ഗേജ്, സ്പീഡോ മീറ്റര്‍, വോള്‍ട്ട് മീറ്റര്‍, മ്യൂസിക് സിസ്റ്റം. ഓടിക്കുന്നവര്‍ക്ക് തണുപ്പകറ്റാനുള്ള ഹാന്‍ഡില്‍ബാര്‍ ഹീറ്ററും ഗ്‌ളൈഡിലുണ്ട്. യാത്രാസാമഗ്രികള്‍ സൂക്ഷിക്കാനായി പെട്ടികളുണ്ട്. അതില്‍ മൊബൈല്‍, ലാപ്‌ടോപ്പ് ചാര്‍ജറുകളുമുണ്ട്. പിന്‍യാത്രക്കാരനുമായി യാത്രാവേളയില്‍ സംസാരിക്കാനായി ഇന്റര്‍കോം സൗകര്യവുമുണ്ട്. തെല്ലാം കുടി ഈ രാജകീയ വണ്ടിയുടെ ഭാരം 450 കിലോഗ്രാമാണ് .